Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cash Limit

Middle East and Gulf

എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടി​ന് പ​രി​ധി കു​റ​ച്ചു

 

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ണി എ​ക്സ്ചേ​ഞ്ച് ക​മ്പ​നി​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ട​ത്തു​ന്ന പ്ര​തി ദി​ന കാ​ഷ് ഇ​ട​പാ​ടു​ക​ളു​ടെ പ​ര​മാ​വ​ധി പ​രി​ധി കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബാ​ങ്ക് കു​റ​ച്ചു. ഇ​ത​നു​സ​രി​ച്ച് ഒ​രു ഉ​പ​ഭോ​ക്താ​വി​ന് ഒ​രു ദി​വ​സം ന​ട​ത്താ​വു​ന്ന പ​ര​മാ​വ​ധി കാ​ഷ് ഇ​ട​പാ​ട് ഇ​നി മു​ത​ൽ 1,000 ദി​നാ​ർ ആ​യി​രി​ക്കും.

നേ​ര​ത്തെ ഇ​ത് 3,000 ദി​നാ​ർ ആ​യി​രു​ന്നു. വി​ദേ​ശ​ത്തേ​ക്കു​ള്ള പ​ണ​മ​യ​ക്ക​ലും ക​റ​ൻ​സി വാ​ങ്ങ​ൽ - വി​ൽ​പ്പ​ന ഇ​ട​പാ​ടു​ക​ളും ഈ ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. കാ​ഷ് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ​യും പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, 1,000 ദി​നാ​റി​ന് മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് നേ​രി​ട്ട് ഡെ​ബി​റ്റ് ചെ​യ്തോ, സെ​ൻ​ട്ര​ൽ ബാ​ങ്ക് അം​ഗീ​ക​രി​ച്ച മ​റ്റ് ബാ​ങ്കിം​ഗ് പേ​യ്‌​മെ​ന്‍റ് മാ​ർ​ഗ​ങ്ങ​ൾ വ​ഴി​യോ ന​ട​ത്താ​വു​ന്ന​താ​ണ്.

Latest News

Up